KERALANEWSSocial Media

തന്നെക്കാൾ മൂത്ത കഥാ’പാത്ര’ത്തെ പരിചയപ്പെടുത്തി രമേശ് പിഷാരടി; പ്രവേശനോത്സവത്തിന് ആശംസകൾ നേർന്ന് ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനം ഇന്ന് മറ്റൊരു പ്രവേശനോത്സവം ആഘോഷിക്കുമ്പോൾ ആശംസകളുമായി താരങ്ങൾ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ വീട്ടിലുള്ള കൈമാറി വന്നൊരു കഥാ’പാത്രത്തെ’ പരിചയപെടുത്തിയാണ് രമേശ് പിഷാരടി ഫേസ്ബുക് പോസ്റ്റിട്ടത്. മൂത്തസഹോദരങ്ങൾ ഉപയോഗിച്ച ശേഷം തനിക്ക് കിട്ടിയ ഒരു ചോറ്റുപാത്രമാണ് ആ കഥാ’പാത്രം’.ഒപ്പം ശീലങ്ങൾ ആകെ മാറിയ അധ്യാപകരെ അംഗീകരിക്കണമെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു എന്നും പിഷാരടി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..

എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …

ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close