KERALATrending

‘തന്റെ ഉടലിനെ രശ്മി ആര്‍ നായര്‍ ജീവിതമാര്‍ഗമായി കാണുന്നത്’

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും കമ്മീഷന്‍ ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തില്‍ അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയാളെ അധിക്ഷേപിച്ച് മോഡലായ രശ്മി ആര്‍ നായര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് വിവാദമായിരുന്നു. ’28 വയസായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്” എന്നാണ് രശ്മി ആര്‍ നായര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം രശ്മി ആര്‍ നായര്‍ തന്റെ ഉടലിനെ ജീവിതമാര്‍ഗമായി കാണുന്നത് പോലെ തന്നെ, മറ്റൊരാള്‍ തന്റെ ബുദ്ധിയെ ഉപകരണമായി കണ്ടു പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അതിന് അയാള്‍ക്കും അവകാശമുണ്ട് എന്ന് വ്യക്തമാക്കി കൊണ്ട് സന്തോഷ് സേതുമാധവന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

Tags
Show More

Related Articles

Back to top button
Close