INDIANEWSTrending

തന്റെ കൈയ്യിൽ മാസ്‌ക് ഉണ്ടായിരുന്നു,പോലീസ് പിടിക്കുന്ന വേളയിൽ ധരിച്ചിരുന്നില്ല;കണ്ണ് കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി;യുവാവിന്റെ കൈയ്യിലും കാലിലും ആണി അടിച്ചുകയറ്റിയെന്ന് പരാതിയുമായി അമ്മ

ലഖ്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ കൈയ്യിലും കാലിലും ആണി അടിച്ചുകയറ്റിയെന്ന് പോലീസിനെതിരെ പരാതിയുമായി യുവാവിന്റെ അമ്മ. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. രഞ്ജിത് എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. ബരദാരിയിലെ ചെക്ക് പോസ്റ്റിനടുത്ത് വച്ചാണ് പോലീസുകാർ തന്നെ തടഞ്ഞതെന്ന് രഞ്ജിത് പറയുന്നു. ഈ വേളയിൽ മാസ്‌ക് ധരിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി മർദ്ദിക്കുകയും ആണി അടിച്ചുകയറ്റുകയുമായിരുന്നു. ബറേലിയിലെ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെന്നും രഞ്ജിതും അമ്മ ഷീല ദേവിയും പറയുന്നു.

മാസ്‌ക് ധരിച്ചില്ല എന്നതിന്റെ പേരിൽ മകനോട് ഇത്രയും ക്രൂരത കാണിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഷീല ദേവി എസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ പോലീസിന്റെ പ്രതികരണം മറ്റൊന്നാണ്. പോലീസുകാർ രഞ്ജിത്തിനെ മർദ്ദിച്ചിട്ടില്ല എന്നാണ് എസ്എസ്പി രോഹിത് സിങ് സജ്വാൻ പറയുന്നത്. 2019ൽ രഞ്ജിത്തിനിതിരെ പോലീസ് ഒരു കേസെടുത്തിരുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇയാൾ പുതിയ ആരോപണവുമായി രംഗത്തുവന്നത് എന്നും പോലീസ് അവകാശപ്പെടുന്നു. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് രഞ്ജിനെതിരെ പോലീസ് കേസെടുത്തു. പോലീസിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

രഞ്ജിത് പറയുന്നത് ഇങ്ങനെയാണ്- തന്റെ കൈയ്യിൽ മാസ്‌ക് ഉണ്ടായിരുന്നു. പോലീസ് പിടിക്കുന്ന വേളയിൽ ധരിച്ചിരുന്നില്ല. എന്നാൽ മാസ്‌ക് ചോദിച്ച് പോലീസ് മർദ്ദിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കണ്ണ് കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ശേഷമാണ് ആണി അടിച്ചുകയറ്റിയത് എന്നും രഞ്ജിത് പറയുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നാരോപിച്ച് ജനങ്ങൾക്കെതിരെ പോലീസ് വ്യാപകമായി അതിക്രമം നടത്തുന്നു എന്ന പരാതി യുപിയിലെ വിവിധ ജില്ലകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close