INDIANEWS

“തന്റെ ജീവിതത്തിൽ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്, എന്നാൽ മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് നരേന്ദ്രമോദി”: ഗുജ്‌റാത്ത് നേട്ടങ്ങളുണ്ടാക്കിയത് 14 വർഷത്തെ മോദി ഭരണകാലത്തെന്ന് പ്രശംസിച്ച് അമിത് ഷാ

അഹമ്മദാബാദ്: മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ഗുജ്‌റാത്ത് നേട്ടങ്ങളുണ്ടാക്കിയത് 14 വർഷത്തെ മോദിയുടെ ഭരണകാലത്താണെന്നും പ്രശംസിച്ച് അമിത് ഷാ.

ഷായുടെ ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറിൽ വികസനപ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്‌സിനേഷൻ ജനങ്ങളിൽ എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ അമിത് ഷാ മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായെന്നും അവകാശപ്പെട്ടു. . തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ടെന്നും ഷാ പറഞ്ഞു.

സിവിക് സെന്റര്‍, ബോപലില്‍ 150 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ള വായനാമുറി, ഖുമയില്‍ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവ അമിത് ഷാ ഉദ്ഘാടനം ചെയ്തു. വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ വികസനപദ്ധതികള്‍ക്കും ഷാ തുടക്കമിട്ടു.

വാക്സിനേഷനിലൂടെ കോവിഡില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ 45 വയസ്സിനു മുകളിലുള്ള 86 ശതമാനം പേര്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള 32 ശതമാനം പേര്‍ക്കും വാക്സിന്‍ ലഭിച്ചു. മറ്റുള്ളവരും വൈകാതെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഷാ അഭ്യര്‍ഥിച്ചു.

ജനങ്ങളില്‍ വാക്സിന്‍ ബോധവത്കരണം നടത്താനും ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close