INDIANEWS

തന്റെ പേര് കേസിൽ വലിച്ചിഴക്കരുതെന്ന് മെഹുല്‍ ചോക്‌സിയുടെ സുഹൃത്ത് ബാര്‍ബറ ജറാബിക്ക; ചോക്‌സിയെ തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന സംഭവത്തില്‍ തനിക്കു പങ്കില്ലന്നും ബാര്‍ബറ

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുമായിരുന്ന ബാര്‍ബറ ജറാബിക്ക. മെഹുല്‍ ചോക്സിയുടെ അഭിഭാഷകരും കുടുംബാംഗങ്ങളും കൂടിയാണു തന്റെ പേരു കേസില്‍ വലിച്ചിഴച്ചതെന്നും ജറാബിക്ക പറഞ്ഞു. ചോക്‌സിയും താനും പ്രണയത്തിലാരുന്നുവെന്നും ബാര്‍ബറ പറഞ്ഞു. മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ വെച്ചാണു തന്നെ കാണാന്‍ വരുന്നത്.

രാജ് എന്നാണു സ്വയം പരിചയപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. ചോക്സി എന്റെ സുഹൃത്തായിരുന്നു. തുടര്‍ന്നാണു പ്രണയത്തിലാകുന്നത്. അന്ന് അദ്ദേഹം എനിക്ക് വജ്ര മോതിരവും മാലകളും സമ്മാനിച്ചു. പിന്നീടാണ് അതെല്ലാം മുക്കുപണ്ടങ്ങളാണെന്ന് അറിഞ്ഞത്. ഞാനും എന്റെ കുടുംബവും ഇപ്പോള്‍ കടുത്ത മാനസിക പ്രയാസത്തിലാണന്നും ബാര്‍ബറ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close