Election 2021KERALANEWSTop News

തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ തന്നെ മാറിയെന്ന് ഇ ശ്രീധരന്‍

പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. തന്റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുക്കുന്നത്.

പിന്നാലെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധിക്കുമെന്നും ‘ ഇ.ശ്രീധരന്‍ പറഞ്ഞു. രാജ്യത്ത് പൊതുവായി തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രതിച്ഛായയും പാലക്കാട് മത്സരിക്കുമ്പോള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close