INDIANEWSTop News

തമിഴകത്ത് താമര വിരിയിക്കാനുറച്ച് ബിജെപി: അമിത്ഷാ- രജനീകാന്ത് കൂടിക്കാഴ്ച ഉടനെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി രജനികാന്തുമായി ചര്‍ച്ചക്കൊരുങ്ങുന്നതിനായി സൂചന. രജനികാന്തുമായി കൂടികാഴ്ച്ചക്കായി ബിജെപി സമയം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 21 ന് തമിഴ്നാട്ടില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ബിജെപിയുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത്ഷാ ചെന്നൈയില്‍ എത്തുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നില്‍ക്കെ ബിജെപി നോതാക്കളുമായുള്ള അമിത്ഷായുടെ കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമാണ്. അന്ന് തന്നെ രജനീകാന്തുമായി കൂടികാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനം ഏറെ നിര്‍ണായകമാണെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് അന്നത്തെ കൂടികാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരിച്ചു.ഏറെ നാളുകളുടെ ഇടവേളയില്‍ ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലായിരുന്നു രജനീകാന്ത് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖാവരണം ധരിച്ച ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നിലായിരുന്നു താരം ആരാധകരെ കണ്ടത്. ആരവങ്ങളോടെ താരത്തെ വരവേറ്റ ആരാധകരെ പൊലീസെത്തിയായിരുന്നു നീക്കിയത്. ഇക്കഴിഞ്ഞ എട്ട് മാസം രജനീകാന്ത് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.അതിനിടെ നേരത്തെ രജനീകാന്ത് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. താരത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു കൂടികാഴ്ച്ച. സ്വന്തമായി പാര്‍ട്ടിയുണ്ടായിക്കിയില്ലെങ്കില്‍ രജനി ആരെ പിന്തുണക്കുമെന്നത് നിര്‍ണ്ണായകമാണ്. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന രജനികാന്തിന്റെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close