
ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പേരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്. പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ മറ്റ് അംഗങ്ങള്‍ തന്നെ അനുവദിച്ചില്ലെന്ന് രാജേശ്വരി ആരോപിച്ചു.ജനുവരിയിലാണ് രാജേശ്വരിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്