INDIANEWS

തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കി സർക്കാർ

ചെന്നെ: ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. വിജയുടെ ‘മാസ്റ്റർ’ ഈ മാസം 13 ന് തിയ്യേറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

കേന്ദ്രസർക്കാർ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് മുഖ്യമന്ത്രി പളനിസ്വാമിയോട് നടന്‍ വിജയും തീയേറ്റർ ഉടമകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ 50 ശതമാനം സീറ്റുകള്‍ വച്ച് തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുവെങ്കിലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല തീയേറ്റര്‍ ഉടമകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close