Election 2021INDIANEWSTop News

തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്; കാബിനറ്റിൽ 33 മന്ത്രിമാർ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിനൊപ്പം 33 മന്ത്രിസഭാംഗങ്ങളും ഇന്ന് അധികാരമേൽക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലളിതമായ ചടങ്ങുകളോടെ മാത്രം രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ ഒൻപത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.

ആഭ്യന്തര വകുപ്പും സ്റ്റാലിൻ ഏറ്റെടുത്തു. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറി. മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിലില്ല.

230 അംഗ നിയമസഭയില്‍ 159 സീറ്റുകളില്‍ വിജയം നേടിയാണ് പത്തുവര്‍ഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്. മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close