INDIANEWSTrending

തമിഴ്നാട് അതിർത്തിയിൽ വീണ്ടും റോഡ് അടയ്ക്കൽ; കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെയ്ക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പാറശ്ശാല: കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെയ്ക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പാറശ്ശാല മുതല്‍ വെള്ളറട വരെയുള്ള തമിഴ്‌നാട് അതിര്‍ത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകളാണ് തമിഴ്‌നാട് പൊലീസിന്റെ നേതൃത്ത്വത്തില്‍ ബാരിക്കേഡ് വച്ച് അടച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനമുണ്ടായപ്പോള്‍ സമാന രീതിയില്‍ ഇവിടെ മണ്ണ് കൊണ്ട് അടച്ചിരുന്നു. അതിര്‍ത്തി അടച്ച വിഷയം തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആളുകള്‍ തമിഴ്‌നാട്ടിലേക്ക് വരുന്നത് തടയാന്‍ തമിഴ്‌നാടിന്റെ നീക്കം. പരിശോധനയുള്ള മാര്‍ഗങ്ങളില്‍ കൂടിയല്ലാതെ ആളുകള്‍ സംസ്ഥാനം കടക്കുന്നത് തടയാനാണെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിശദീകരണം. വാക്‌സീന്‍ എടുത്തവരെയും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആയവരെയും മാത്രം കടത്തിവിടാനാണ് നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close