INDIANEWS

തമിഴ്നാട് വിഭജിച്ച് പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ശക്തമാകുന്നു

ചെന്നെ: ജമ്മുകാശ്മീര്‍ വിഭജനം കാലംമുതല്‍ ഒളിഞ്ഞും തെളിഞ്ഞും പലകുറി തമിഴ്‌നാട് സംസ്ഥാനത്തിന്റെ വിഭജന വാര്‍ത്തയും കേട്ടിരുന്നു. വെറുമൊരു അഭ്യൂഹം മാത്രമായി അത് അവശേഷിക്കുകയും ചെയ്തു. എന്നാല്‍ ഇതേ ആവശ്യം വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വാഡ തമിഴ്‌നാട് മക്കള്‍ മുന്നണി എന്ന സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ രാഷ്ട്രപതിക്ക് കത്തു നല്‍കുകയും ചെയ്തു. ചെന്നെയില്‍ ഒരു യോഗം സംഘടിപ്പിച്ചു കൊണ്ട് പുതിയ സംസ്ഥാനത്തിനായി ഒരു മാപ്പും സംഘടന പുറത്തിറക്കി. ചെന്നൈ ഉള്‍പ്പെടെയുള്ള വ്യാവസായിക വടക്കന്‍ ജില്ലകള്‍, കാര്‍ഷിക ഫലഭൂയിഷ്ഠമായ ഡെല്‍റ്റ മേഖല, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സ്റ്റാന്‍ലി റിസര്‍വോയര്‍, ഈറോഡിലെ ഭവാനിസാഗര്‍ റിസര്‍വോയര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പുതിയ വടക്കന്‍ തമിഴ്നാട് സംസ്ഥാനം സൃഷ്ടിച്ചതിന് വാഡ തമിഴ്നാട് മക്കള്‍ മുന്നണി പറയുന്ന പ്രധാന കാരണം, ഈ മേഖലയില്‍ വ്യാവസായിക വളര്‍ച്ച ഉണ്ടായിരുന്നിട്ടും ഈ മേഖലയിലെ വാഡ വിഭഗത്തിലുള്ള ജനങ്ങളിലുള്ള പിന്നോക്കാവസ്ഥയാണെന്നാണ്. ഈ സമുദായത്തിലെ ജനങ്ങളുടെ കൈകളിലെ രാഷ്ട്രീയ അധികാരത്തിന്റെ അഭാവമാണ് ഇതിനു കാരണം എന്നാണ് സംഘടന കുറ്റപ്പെടുത്തിയത്. വാഡമാര്‍ സംസ്ഥാനത്ത് ഭൂരിപക്ഷത്തിലാണെങ്കിലും, അവര്‍ മറ്റു വിഭഗങ്ങള്‍ക്ക് കീഴടങ്ങിയുമാണ് ജീവിക്കുതെന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി വി വാസന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറയുത്.
എന്നാല്‍ ഇത് ഒരു പ്രദേശത്തിന്റെ ക്ഷേമത്തിനല്ല, മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ആവശ്യങ്ങള്‍ക്കായിട്ടാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടതെന്നാണ് ഉയരുന്നവാദം. ജാതി കേന്ദ്രീകൃതമായി ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ അജണ്ഡയാണെന്നും അത് തമിഴ്‌നാട്ടില്‍ പ്രാവര്‍ത്തിക്കാനുള്ള ശ്രമമാണ് സംസ്ഥാന വിഭജനത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാടിനെ പുതിയ സംസ്ഥാനങ്ങളായി വിഭജിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയേയുള്ളൂ എന്നതാണ് ഭൂരിപക്ഷത്തിന്റെയം അഭിപ്രായം. ”സംസ്ഥാനത്തെ വിഭജിക്കേണ്ട ആവശ്യമില്ല, നിലവിലുള്ള സജ്ജീകരണത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ വിഭജിക്കുന്നതിലൂടെ, ആര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ല. ചില വ്യക്തികളുടെയോ സംഘടനകളുടെയോ പ്രയോജനത്തിനായി മാത്രമാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്, എന്നാണ് ചരിത്രകാരന്‍ എസ് തിരുനാവുക്കരസുവു പറയുന്നത്. ഒരു പുതിയ സംസ്ഥാനം സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ വളരെ വലുതാണ്. പ്രകൃതി, വ്യാവസായിക വിഭവങ്ങള്‍ എന്നിിവയുടെ പങ്കിടലും പ്രശ്‌നം സൃഷ്ടിക്കും. ഉദാഹരണത്തിന്, തെലങ്കാന സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഏറ്റവും വലിയ ആശങ്ക ആന്ധ്രാപ്രദേശിലെ വരുമാനം നഷ്ടപ്പെടുന്നതാണ്. കാരണം ഹൈദരാബാദിലെ വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനം തെലങ്കാനയിലേക്ക് മാത്രമേ പോകുന്നുണ്ടായിരുന്നുള്ളു. തമിഴ്‌നാടിന്റെ സംസ്ഥാന വിഭജനമെന്ന ആവശ്യം രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

Tags
Show More

Related Articles

Back to top button
Close