INDIANEWS

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം, ഏഴ് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗറിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.ശിവകാശിയിലെ സാത്തൂരില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിതെറിയുടെ കാരണം വ്യക്തമല്ല. അപകടത്തില്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close