KERALANEWS

തമിഴ്‌നാട്ടിൽ നിന്ന് കൊല്ലത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി നിലമേൽ നിന്നും പിടിയിലായി. കാരാളിക്കോണം സ്വദേശി ആഷിഖാണ് ഏക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. നിലമേല്‍ ഓയൂര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനക്ക് ഇടയിലാണ് പ്രതിയെ പിടിച്ചത്.

കഴിഞ്ഞ ഒരാഴ്‌ചയായി നടത്തിയ വാഹന പരിശോധനയ്ക്കും തിരച്ചിലിനും ശേഷമാണ് ഇന്നലെ പ്രതികളിൽ ഒരാളെ ലഭിച്ചത്. ഇയാളുടെ പക്കല്‍ നിന്നും നാലര കിലോ കഞ്ചാവും പിടികൂടി. ഓടി രക്ഷപ്പെട്ട ശരത്തിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ സഞ്ചരിച്ച കാറും ഏക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ഒരുമാസത്തിനിടക്ക് കഞ്ചാവ് കടത്തുന്ന അഞ്ചാമത്തെ സംഘമാണ് നിലമേലില്‍ പിടിയിലാകുന്നത്. പിടിയിലായവരിൽ അധികവും ചെറുകിട വിപണനക്കാരിലേക്ക് കഞ്ചാവ് എത്തിക്കുന്നവരാണ്.

ട്രക്ക്, ട്രെയിൻ, മറ്റ് ചരക്കുവണ്ടികൾ തുടങ്ങിയവയാണ് പ്രധാനമായി കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്നത്. ബാറുകളും ബിവറേജസും പൂട്ടിയതോടെ ഇവയുടെ വിപണി വീടിനും സജീവമാകും എന്ന് എക്സൈസ് ഡിപ്പാർട്മെന്റ് പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ ഇതേതുടർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close