Covid UpdatesINDIANEWS

തമിഴ്‌നാട്ടിൽ രാത്രി കർഫ്യു; ഞായറാഴ്ച ലോക്ക്ഡൗൺ

കോവിഡ് -19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ, തമിഴ്‌നാട് സർക്കാർ രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ ഭാഗിക ലോക്ക്ഡൗണും ഞായറാഴ്ച പൂർണ്ണമായ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ നിയന്ത്രണം നടപ്പാക്കുമെന്ന് സർക്കാർഉത്തരവിൽ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകളും സർക്കാർ മാറ്റിവച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനിൽ മാത്രം ക്ലാസുകൾ നടത്താൻ നിർദ്ദേശം നൽകി. നിലവിലുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ച് നടത്തപ്പെടും.

കോവിഡ് നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവ പൂർണ്ണമായി അടക്കും. ഐടി, ഐടിഇഎസ് കമ്പനികൾ 50 ശതമാനം ജീവനക്കാരുമായി മാത്രം പ്രവർത്തിക്കണമെന്നും ബാക്കിയുള്ളവർ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ, പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകൾ, ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ 50 ശതമാനം ഉപഭോക്താക്കളെ രാത്രി 9.00 വരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ചകളിൽ പാൽ, തുടങ്ങിയ അവശ്യ വിതരണ സർവിസുകൾ മാത്രം പ്രവർത്തിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close