Covid UpdatesKERALANEWS

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂണ്‍ 7 വരെ നീട്ടി; കോവിഡ് പ്രതിസന്ധിയിൽ പട്ടിണി കുറക്കാൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും

ചെന്നൈ:കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ ജൂണ്‍ 7 വരെ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പട്ടിണി കുറക്കാൻ ജനങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ ഇത്തവണയും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് പ്രഖ്യാപിച്ച സ്റ്റാലിൻ ആവശ്യസേവനങ്ങൾക്ക് ഇളവ് നൽകിയതിനെ കുറിച്ചും പറഞ്ഞു. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം എന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close