INDIA

തമിഴ്‌നാട് രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍,മറുപടിയുമായി ഡി.എം.കെ അധ്യക്ഷന്‍

ചെന്നൈ: തമിഴ്‌നാട് രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ പ്രസ്താവനക്ക് മറുപടിയുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്ത് .’ബി.ജെ.പി തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രുവാണ്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്. പക്ഷേ ബി.ജെ.പി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിന്റെ ബഹുസ്വരത ഭീഷണിയിലാക്കുകയും ചെയ്തിരിക്കുന്നു’ എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചിരിക്കുന്നത് .ബി.ജെ.പി തമിഴ്‌നാട് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തിരുന്നു.

Tags
Show More

Related Articles

Back to top button
Close