CULTURALNEWS

തമിഴ് ഭക്തിഗാനങ്ങളുടെ ഗായകന്‍

തമിഴ് ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെയും പിന്നണിഗാനങ്ങളിലൂടെയും സംഗീതലോകത്തിന് എക്കാലത്തെയും മികച്ച സംഭാവനകള്‍ നല്‍കിയ ഗായകനായിരുന്നു കെ.വീരമണി.സഹോദരനായ കെ. സോമുവുമായി ചേര്‍ന്ന് വീരമണി-സോമു എന്ന പേരില്‍ സൃഷ്ടിക്കപ്പെട്ട ഗാനങ്ങളെല്ലാം ജനപ്രീതി ആര്‍ജിച്ചവയാണ്.രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.1952 മുതല്‍ 1970 വരെയുള്ള കാലയളവില്‍ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങള്‍ക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പള്ളിക്കെട്ട് ശബരിമലൈക്ക്, മാമലൈ ശബരിയിലെ, ഭഗവാന്‍ ശരണം ഭഗവതി ശരണം തുടങ്ങിയ പ്രസിദ്ധ അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് വീരമണിയാണ്.
1936ല്‍ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളിക്കേണിയില്‍ എം.കെ കൃഷ്ണകുഞ്ജരം അയ്യരും ഭാഗീരഥി അമ്മാളുടെയും മകനായ വീരമണി 1952-ലാണ് സംഗീതലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്.മെര്‍ക്കന്റൈല്‍ ബാങ്ക് ജീവനക്കാരുടെ നാടകട്രൂപ്പ് നിര്‍മ്മിച്ച കാതലര്‍ കണ്‍കള്‍ എന്ന നാടകത്തിനുവേണ്ടിയാണ് വീരമണി-സോമു കൂട്ടുക്കെട്ട് ആദ്യമായി ഒ്ന്നിക്കുന്നത്.അങ്ങനെ സാമു ഗാനരചനയിലും വീരമണി സംഗീതസംവിധാനത്തിലും ശ്രദ്ധേയനായി. പിന്നീട് യൂണിവേഴ്‌സല്‍ എയര്‍ഹോസ്റ്റസ് അക്കാഡമി നിര്‍മ്മിച്ച ഫാബുലസ് ഫൂള്‍ എന്ന നാടകത്തിലും ഇരുവരും ഒരുമിച്ചിരുന്നു. സര്‍വ്വശക്തിവിനായകനേ ശരണം എന്ന അക്കാഡമിയുടെ പ്രാര്‍ത്ഥനാഗീതവും ഇവരുടെ സൃഷ്ടിയാണ്. എം.എസ്. വിശ്വനാഥന്റെ സംഗീതട്രൂപ്പിലെ ഒരു അംഗമായി മാറിയ വീരമണി, 1965-ല്‍ നടന്ന ഒരു സംഗീതപരിപാടിയില്‍ നേരത്തേ പാടാന്‍ നിശ്ചയിച്ചിരുന്ന ടി.എം. സൗന്ദരരാജന് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയാതായപ്പോള്‍ പകരക്കാരനായി വീരമണി കടന്നുവരികയായിരുന്നു. അദ്ദേഹത്തിന്റെ ആലാപനം തമിഴ് സിനിമയിലെ മെഗാസ്റ്റാറായിരുന്ന എം.ജി.ആറിന്റെ ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് ആയിരത്തില്‍ ഒരുവന്‍, ഭാരത വിലാസ്, തണ്ണി കുടിത്തണം, രാധാതിലകം, കാതലര്‍ അലങ്കാരം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനം ആലപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close