KERALANEWS

തമ്മിലടി മോശം പ്രതിച്ഛായയുണ്ടാക്കി, തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി ഷിബു ബേബി ജോണ്‍

കൊല്ലം:അനുകൂല സാഹചര്യമുണ്ടായിട്ടും പ്രതികൂലമാക്കിയത് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കന്മാര്‍ തന്നെയാണന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ എംഎല്‍എ. ആ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യല്‍ അനിവാര്യമാണ്.തമ്മിലടി ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായയുണ്ടാക്കി.യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും ഷിബു ബേബി ജോണ്‍ എംഎല്‍എ പറഞ്ഞു.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ യു ഡി എഫ് യോഗം വൈകിട്ട് മൂന്നിന് ചേരും. കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടകകക്ഷികളുടെ പൊതുവികാരം ചര്‍ച്ചകളെ ചൂടേറിയതാക്കും. കോണ്‍ഗ്രസിന്റ തെറ്റുതിരുത്തല്‍ നടപടിക്കും ഇന്ന് തുടക്കമാകും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close