KERALANEWSTop News

തരൂര്‍ സീറ്റില്‍ പി.കെ ജമീലയെ പരിഗണിക്കേണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്; ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം

പാലക്കാട്: ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പാലക്കാട്ടെ തരൂര്‍ സീറ്റില്‍ പി.കെ ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവര്‍ത്തിച്ചതോടെയാണ് മുന്‍തീരുമാനത്തില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോകുന്നത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ.ശാന്തകുമാരിയെ ആയിരുന്നു തരൂരിലേക്ക് സിപിഎം പരിഗണിച്ചതെങ്കില്‍ ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. അഡ്വ.ശാന്തകുമാരിയെ കോങ്ങാട് സീറ്റില്‍ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂര്‍ മണ്ഡലത്തില്‍ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.പ്രാദേശികമായും അണികള്‍ക്കിടയിലും ഇത്ര ശക്തമായ എതിര്‍വികാരം നിലനില്‍ക്കവേ അതിനെ അവഗണിച്ച് ജമീലയെ ഇറക്കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളില്‍ ഭൂരിപക്ഷം നേതാക്കളും പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close