
കർണാടക : അതിർത്തിയിലെ തലപ്പാടി ചെക്പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവർത്തിച്ച്, കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കാസര്‍കോട് കോവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളികള്‍ക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നേരത്തെ കര്‍ണാടക പിന്‍വലിച്ചിരുന്നു. യെദ്യൂരപ്പയുടെ പ്രതികരണത്തോടെ പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു.