KERALANEWSTrending

തലമുറമാറ്റി ഭരണം : ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ യുവാക്കളെ ഇറക്കി സിപിഎം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഎം. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ച മാതൃക സംസ്ഥാനമൊട്ടാകെ പിന്തുടരാനാണു സിപിഎം നീക്കം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുവജനങ്ങളെ ഇറക്കിയാല്‍ ഫലം അനുകൂലമാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

ഗതാഗതമന്ത്രിയും എന്‍സിപി നേതാവുമായ എ.കെ.ശശീന്ദ്രന്‍ വിജയിച്ച ഏലത്തൂരില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് നീക്കം. പകരം ശശീന്ദ്രനു കണ്ണൂര്‍ മണ്ഡലം പകരം നല്‍കാനും, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ കളമശേരിയില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. കെ.ബാബുവിനെതിരെ എം.സ്വരാജിനെ രംഗത്തിറക്കി തൃപ്പൂണിത്തുറ പിടിച്ച മാതൃകയാണ് നേതൃത്വത്തിന്റെ മനസ്സില്‍.ബാര്‍ കോഴ വിഷയത്തില്‍ ആരോപണങ്ങള്‍ നേരിട്ട ബാബുവിനെ 4467 വോട്ടിനാണ് സ്വരാജ് പരാജയപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിക്കും. പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനാണ് സാധ്യത. മലമ്പുഴയിലോ തൃത്താലയിലോ എം.ബി.രാജേഷ് മത്സരിച്ചേക്കും. പി.രാജീവിനെ പെരുമ്പാവൂരില്‍ പരിഗണിക്കുന്നു. എ.എന്‍.ഷംസീര്‍ തലശേരിയില്‍ തുടരും. അരൂരില്‍ മനു സി.പുളിക്കലിനെ മത്സരിപ്പിക്കാനാണ് നീക്കം.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് മനുവിനെ മാറ്റി. ജില്ലയിലെ പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കാനാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close