Uncategorized

തലസ്ഥാനഗരിയിലെ പെണ്‍വാണിഭം, ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ

രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്ന പെണ്‍വാണിഭത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ട് ദേശീയ മാധ്യമങ്ങള്‍. ന്യൂഡല്‍ഹിയിലെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത് കെനിയ സ്വദേശിനിയായ ഗ്രേയ്സ് എന്ന യുവതിയുടെ സഹായത്തോടെയാണ്.ഡല്‍ഹിയില്‍ ജീവിക്കുന്ന ആഫ്രിക്കന്‍ പുരുഷന്‍മാരുടെ ലൈംഗികത തൃപ്തിപ്പെടുത്താന്‍ മാത്രം വിധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന ഗ്രേസി പറയുന്നു. ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്കും ഒഴിവുണ്ടെന്ന വാട്സാപ് പോസ്റ്റിനു മറുപടി നല്‍കിയതാണു സംഭവങ്ങളുടെ തുടക്കമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ എത്തിയ ശേഷമാണ് ജോലി എന്താണെന്ന് മനസിലായത്. ഗോള്‍ഡീ എന്നു വിളിപ്പേരുള്ള സ്ത്രീ ‘വിമാനത്താവളത്തില്‍നിന്നും എന്നെ വിളിച്ചു കൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്. യാത്രാച്ചെലവുകള്‍ നോക്കിയത് അവരാണെന്നാണു പറയുന്നത്. അതിനായി ചെലവായ 4,000 ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ പാസ്പോര്‍ട്ട് വാങ്ങിവച്ചു. ഇന്ത്യയിലേക്കുള്ള ശരിയായ ടിക്കറ്റ് നിരക്കിന്റെ ഏഴിരട്ടിയായിരുന്നു ഇത്. ഈ കടം തിരിച്ചടയ്ക്കാന്‍ എനിക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്’ഗ്രേസ് പറഞ്ഞു.ഇതേരീതിയില്‍ കടത്തപ്പെട്ട നാലു സ്ത്രീകള്‍ക്കൊപ്പം ഒരു മുറിയിലാണ് എട്ടു മാസത്തോളം കഴിഞ്ഞത്. ദിവസവും മുറിയിലേക്ക് ആണുങ്ങള്‍ വരും, അല്ലെങ്കില്‍ ഹോട്ടലിലേക്കു പോകണം. അവിടെ വരുന്ന പുരുഷന്‍മാര്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നവരെ തിരഞ്ഞെടുക്കും. എല്ലാ ദിവസവും വൈകിട്ടോടെ ‘കിച്ചന്‍സ്’ എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്കു പോകേണ്ടിവരുമെന്നും ഗ്രേസ് പറയുന്നു. ന്യൂഡല്‍ഹിയിലെ ആഫ്രിക്കന്‍ യുവാക്കള്‍ക്കു മദ്യപിക്കുന്നതിനും ആനന്ദിക്കുന്നതിനുമുള്ള ചെറു ബാറുകളാണ് ‘കിച്ചന്‍സ്’ എന്ന് അറിയപ്പെടുന്നത്. ലൈംഗികതയ്ക്കായി ആഫ്രിക്കന്‍ സ്ത്രീകളെ ഇവിടെ ലഭിക്കും. കിച്ചന്‍സിലെ ആദ്യകാല അനുഭവങ്ങള്‍ മറക്കാന്‍ സാധിക്കാത്തതാണെന്ന് ഗ്രേസ് പറയുന്നു. ‘സാധാരണയായി മാഡമാണു പുതിയതായി വന്ന പെണ്‍കുട്ടിയെ കിച്ചനിലെത്തിക്കുക. എന്നാല്‍ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പമാണു ഞാന്‍ പോയത്. അവിടെവച്ചു ഞാന്‍ വാഷ്റൂമില്‍ പോയി. ഒരാള്‍ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു. അപ്പോഴാണു കാര്യങ്ങള്‍ വ്യക്തമായത് മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക’ ഗ്രേസ് പറഞ്ഞു. 2.70 ലക്ഷം രൂപയാണ് പാസ്പോര്‍ട്ട് തിരികെ നല്‍കുന്നതിനായി ഗോള്‍ഡിക്ക് നല്‍കേണ്ടത്. പല തവണയായി ഗോള്‍ഡിക്കു പണം നല്‍കി.’ഇന്ത്യയിലേക്കു നമ്മളെ എത്തിക്കുന്നവരെ ഇന്ത്യന്‍ അമ്മയായിട്ടാണു കാണുക. അവരെ കൊണ്ടുവരുന്നവര്‍ അമ്മൂമ്മയാണ്. നമ്മുടെ കൂടെയുള്ള മറ്റു യുവതികള്‍ സഹോദരികളാകും. ‘തിരിച്ചറിയുന്നതിനുള്ള’ വാക്കുകള്‍ മാത്രമായിട്ടായിരിക്കും ഇത് ഉപയോഗിക്കുക ഗ്രേസ് വ്യക്തമാക്കി. ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗ്രേസ് ഗോള്‍ഡിക്കു നല്‍കേണ്ട പണം അത്രയും തിരികെ അടച്ചുതീര്‍ത്തത്.

സൗത്ത് ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളില്‍ കുറഞ്ഞത് 15 കിച്ചനുകളെങ്കിലും പ്രവര്‍ത്തിക്കുന്നതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവിടങ്ങളിലെല്ലാം ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത് ആഫ്രിക്കന്‍ സ്ത്രീകളാണ്.ഒളിക്യാമറ വച്ച് തുഗ്ലക്കാബാദില്‍നിന്നു പകര്‍ത്തിയ വിഡിയോയില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള്‍ എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. ആഫ്രിക്കക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതാവായിരുന്നു എഡി. വിദേശരാജ്യങ്ങളില്‍ നൈജീരിയന്‍ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യം. സംഘടനയുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്നവും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഇന്ത്യയിലെ നൈജീരിയന്‍ എംബസിയും പ്രതികരിച്ചു. ഗ്രേസിന്റെ ഇടപെടല്‍ കാരണം ഇന്ത്യയിലേക്കു വരാനിരുന്ന ഒരു ആഫ്രിക്കന്‍ യുവതി രക്ഷപ്പെട്ടിരുന്നു. അവര്‍ക്കു പകരം മറ്റൊരു യുവതിയെ കണ്ടെത്തി നല്‍കണമെന്ന് എഡി ഗ്രേസിനോട് ഉത്തരവിട്ടു. ഗ്രേസിനു വേണ്ടി ജോലി ചെയ്യാന്‍ മറ്റൊരാള എത്തിച്ചാല്‍ മതിയെന്നും പിന്നീട് എഡി ഓഫര്‍ വച്ചു. ഇതിന്റെ ഫോണ്‍ രേഖകളടക്കമാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ തെളിവുകളെല്ലാം എഡി നിഷേധിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close