KERALANEWS

തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം


തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. നിലവില്‍ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സകേന്ദ്രങ്ങളൊരുക്കാന്‍ അധികൃതര്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വരുകയാണ്. രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ തുടരാനാണ് മുന്‍ഗണന നല്‍കുന്നത്.ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്നതോടെ ചികിത്സാകേന്ദ്രങ്ങളില്‍ ഇവരുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. ജില്ലയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1050 രോഗികളാണ്. ഇതോടെ പതിനായിരത്തോട് അടുത്ത് രോഗികളാണ് ജില്ലയില്‍ ചികിത്സ തേടുന്നത്. 9519 ആകെ രോഗികളാണ് തലസ്ഥാനത്തുള്ളത്. രോഗികളില്‍ 45 ശതമാനവും വീടുകളിലാണ് ഉള്ളത്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വൈറസ് തീവ്രത കണക്കിലെടുത്താണ് ആശുപത്രികളിലേക്ക് മാറ്റുന്നതാണ് ആരോഗ്യവകുപ്പിന്റെ നയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close