KERALANEWSTop News

തലസ്ഥാനത്ത് തെരഞ്ഞെടുപ്പു സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനം

തിരുവനന്തപുരം :തിരുവനന്തപുരത്തു പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനിടെ തിക്കുംതിരക്കും. നാലാഞ്ചിറയിലെ വിതരണ കേന്ദ്രത്തിലാണ് തിരക്ക്. ജില്ല ഭരണകൂടം തീർത്തും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നത്. നിയോഗിക്കപ്പെട്ടവർ ആവർത്തിച്ചു ആവിശ്യപ്പെട്ടിട്ടും യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ല. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തില്ല.

തിരഞ്ഞെടുപ്പിൽ ഉടനീളം കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയിൽ തന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രം അടക്കമുളള പതിവ് സാധനസാമഗ്രികൾക്കൊപ്പം ഇത്തവണ സാനിറ്റൈസർ കൂടി ഉണ്ടാകും.

മാധ്യമവാർത്തകളെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ തിരുവനന്തപുരം കളക്ട്രോട് വിശദീകരണം തേടി.

ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണ്. 11,225 ബൂത്തുകളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ബൂത്തുകൾ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡും മാസ്‌കും കൈയുറകളും ധരിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ഉൾപ്പടെയുളള അഞ്ച് ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close