Covid UpdatesKERALA

തലസ്ഥാനത്ത് രണ്ട് വനിത പൊലീസുകാര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയതിനു പിന്നാലെ തിരുവനന്തപുരത്ത് രണ്ട് വനിതാ പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എ ആര്‍ ക്യാമ്പിലെ രണ്ട് പൊലീസ്‌കാര്‍ക്കു സ്ഥിരീകരിച്ചതിനു പിന്നാലെയാണീ സംഭവം. ഇതുവരെ അഞ്ചു പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പൂന്തുറ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി നടന്നിട്ടുണ്ട്. കോട്ടയത്തുള്ള അബ്ടുള്‍ സലാമാണ് മരിച്ചത്.

Tags
Show More

Related Articles

Back to top button
Close