KERALANEWSTrending

തല്‍കാലം വരാന്ത്യലോക്ക് ഡൗണ്‍ ഇല്ല… ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തീരുമാനം വരാന്ത്യലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തല്‍കാലം വരാന്ത്യലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം.

ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക. ഇതോടൊപ്പം രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിന്റെ ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തല്‍.

ഇന്ന് മുതല്‍ കര്‍ഫ്യു നിലവില്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പൊലീസിനും യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close