Covid UpdatesHEALTHINDIANEWSTrending

തളർത്താൻ ശ്രമിച്ച് കോവിഡ്; കോവിഡിനെ തോൽപിക്കാൻ പുതിയ മാർഗ്ഗവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ: വികസിപ്പിച്ചെടുത്തത് സാധാരണക്കാർക്ക് അനായാസമായി ഉപയോഗിക്കാവുന്ന പോക്കറ്റ് വെന്റിലേറ്റർ സംവിധാനം

കോവിഡിൽ നിന്ന് രക്ഷ നേടാൻ ‘പോക്കറ്റ് വെന്റിലേറ്റർ’ സംവിധാനം തയാറാക്കി ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ. രാമേന്ദ്ര ലാൽ മുഖർജി. കോവിഡ് പിടിപെട്ടതിനെ തുടർന്നാണ് അദ്ദേഹം സ്വയം വെന്റിലേറ്റർ സംവിധാനം വികസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഗുരുതരമായ സാഹചര്യത്തിൽ രോഗികൾക്ക് വൈദ്യസഹായം ലഭിക്കുന്നതുവരെ ഉപയോഗിക്കാനാകുന്ന ഈ സംവിധാനം പോർട്ടബിൾ ആയതിനാൽ സഞ്ചരിക്കേണ്ട അവസ്ഥകളിലും ഉപയോഗിക്കാൻ കഴിയും.

എൻജിനീയറായ ഡോക്ടർ മുഖർജി വികസിപ്പിച്ചെടുത്ത ഈ കുട്ടി വെന്റിലേറ്ററുകൾ രണ്ട് യൂണിറ്റുകളായാണ് നിർമിച്ചിട്ടുള്ളത്. ഒരു യൂണിറ്റ് ബാറ്ററിയുടേതാണ്. മറ്റൊന്ന് വെന്‍റിലേറ്ററിന്‍റേതും. പവർ ബട്ടൺ ഓൺ ചെയ്യുന്ന സമയം വെന്റിലേറ്റർ പുറത്തു നിന്ന് വായു വേർതിരിച്ചെടുക്കുകയും അൾട്രാ വയലറ്റ് ചേമ്പറിലൂടെ അതിനെ കടത്തിവിടും ചെയുന്നു. ഈ വായുവാണ് വായവഴി ശ്വസനത്തിനു ലഭിക്കുന്നത്. ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതിനായി കൺട്രോൾ നോബും വെന്റിലേറ്ററിൽ ഉണ്ട്.

pocket ventilator - The Focus India

കൊറോണ ബാധിതനായ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളാണ് പോക്കറ്റ് വെന്റിലേറ്ററുകൾ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ലാൽ മുഖർജി പറയുന്നു. രോഗബാധിതനായിരിക്കേ ശരീരത്തിലെ ഓക്‌സിജൻ അളവ് കുറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രോഗം ഭേദമായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പോക്കറ്റ് വെന്റിലേറ്ററിന് ആവശ്യമായ സാമഗ്രികൾ ശേഖരിക്കാൻ ആരംഭിച്ചു. 21 ദിവസമെടുത്താണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തതെന്നും ഇതിന് പാറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണെന്നും ഇലക്‌ട്രോണിക് എഞ്ചിനീയറായ രാമേന്ദ്രലാല്‍ മുഖര്‍ജി പറയുന്നു.

കോവിഡ് രോഗികൾക്ക് മാത്രമല്ല, ആസ്ത്മ പോലെയുള്ള രോഗങ്ങളുള്ളവർക്കും ഇത് ഫലപ്രദമാകും എന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ വിപ്ലവാത്മകമായ ഈ നിർമിതിയോടെ രാജ്യാന്തരതലത്തിൽ ഡോ. മുഖർജി ശ്രദ്ധേയനായിട്ടുണ്ട്. പല മൾട്ടിനാഷണൽ കമ്പനികളും തന്നെ സമീപിക്കുന്നുണ്ടെന്നറിയിച്ച അദ്ദേഹം പലരുടെയും ജീവൻ രക്ഷിക്കാൻ ഈ പോർട്ടൽ വെന്റിലേറ്ററുകൾക്ക് സാധിക്കും എന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close