Movies

താങ്കളെ പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യം, പൈലറ്റ് വസന്ത് സാഠേയ്ക്ക് അനുശോചനം അറിയിച്ച് പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന വിമാനം പറത്തിയ പൈലറ്റ് വസന്ത് സാഠേയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയെ തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരന്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം സൂചിപ്പിച്ചത്. ‘സമാധാനമായി വിശ്രമിക്കൂ റിട്ട. വിംഗ് കമാന്‍ഡര്‍ സാഠെ. അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എനിക്ക്. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു
മുപ്പത് വര്‍ഷത്തെ വ്യോയോമസേനയിലെ അനുഭവസമ്പത്ത്. കൈവെള്ള പോലെ പരിചയമുള്ള ടേബിള്‍ ടോപ്പ് റണ്‍വേ.എന്നിട്ടും ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്. ഇന്ധനം തീര്‍ത്ത ശേഷം ആ നില തുടരാന്‍ കഴിയാതെ ബെല്ലി ലാന്‍ഡിംഗ്. റണ്‍വേയില്‍ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിന്‍ ഓഫ് ചെയ്ത് തീപിടുത്തവും സ്‌ഫോടനവും ഒഴിവാക്കി. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാന്‍ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റന്‍ വിക്രം ദീപക് സാഠെ. 20 മിനിറ്റ് കഠിനശ്രമത്തിനൊടുവില്‍ കൈവിട്ട് പോകുമെന്നുറപ്പായപ്പോള്‍ തന്റെ ജീവന്‍ കൊടുത്തെങ്കിലും മരണത്തെ തോല്‍പിക്കാന്‍ ശ്രമിച്ച രക്തസാക്ഷി. ആ രക്തസാക്ഷിയുടെ മരണത്തില്‍ അനുശോചിക്കുകയാണ് രാജ്യമിപ്പോള്‍. വിങ് കമാണ്ടര്‍ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്‌സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടി. 1981ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാഠേ ഭാഗമാകുന്നത്.

Show More

Related Articles

Back to top button
Close