Covid UpdatesKERALAUncategorized

‘താങ്ക്യൂ മമ്മൂക്കാ’ നന്ദി പറഞ്ഞ് മോദി

പ്രധാനമന്ത്രിയുടെ ഐക്യദീപ ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നരേന്ദ്രമോദിയുടെ വക നന്ദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേത് പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡ് 19നെതിരായ പോരാട്ടത്തിന് രാജ്യത്തിനാവശ്യമെന്ന് മോദി ട്വീറ്റ് ചെയ്തു. താങ്ക്യൂ മമ്മൂക്കാ എന്നാണ് മോദി ടാഗ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദി പിന്തുണക്ക് നന്ദി അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി ജനങ്ങളോട് ഐക്യദീപം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് ഐക്യദീപം തെളിയിക്കാനാണ് മോദി ആവശ്യപ്പെട്ടത്. ഈ വേളയില്‍ എല്ലാ ലൈറ്റുകളും അണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി ശനിയാഴ്ച രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്.

Tags
Show More

Related Articles

Back to top button
Close