INDIANEWSTrending

“താടി മാത്രം വളർത്താതെ സാമ്പത്തികരംഗം കൂടി വളർത്തൂ” താടി വടിക്കാൻ പ്രധാനമന്ത്രിക്ക് 100 രൂപ മണിയോർഡർ അയച്ച് മഹാരാഷ്ട്രയിൽ നിന്നൊരു ചായക്കടക്കാരൻ

മുംബൈ: പ്രധാനമന്ത്രിയുടെ താടി വളർന്നെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുകയാണെന്നും എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്‌ തൊഴിൽ മേഖലയാകണമെന്നും അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്തയച്ച് ഒരു ചായക്കടക്കാരൻ. മഹാരാഷ്ട്ര ബാരമതിയിൽ ചായക്കട നടത്തുന്ന അനിൽ മോറെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഒപ്പം താടിവടിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു 100 രൂപയും മണിയോർഡർ അയച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി പദവിയോട്‌ തനിക്ക്‌ അങ്ങേയറ്റം ബഹുമാനമാണെന്നും പ്രധാനമന്ത്രിയെ വിഷമിപ്പിക്കാനോ അവഹേളിക്കാനോ തനിക്ക്‌ ഉദ്ദേശമില്ലെന്നും മോറേ കത്തിൽ വ്യക്തമാകുന്നുണ്ട്. പക്ഷേ പകർച്ചവ്യാധിയിൽ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളിലേക്ക്‌ ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നും കാര്യങ്ങൾ ഗൗരവമായെടുക്കണമെന്നും കത്തിൽ ആവശ്യപെടുന്നു.

“പ്രധാനമന്ത്രി മോദിയുടെ താടി വളരെയധികം വളർന്നു. എന്നാൽ രാജ്യത്ത്‌ തൊഴിലവസരങ്ങൾ കുറഞ്ഞു. എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്‌ തൊഴിൽ അവസരമാകണമെന്ന്‌ ആഗ്രഹിക്കുന്നതിനാലാണ് പണത്തോടൊപ്പം കത്തയച്ചത്‌. രാജ്യത്ത്‌ വക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തണം. കോവിഡ്‌ മൂലം മരിച്ചവരുടെ ആശ്രിതർക്ക്‌ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ലോക്‌ഡൗണിൽ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങൾക്ക്‌ 30,000 രൂപ സഹായമായി നൽകണം എന്നും ആവശ്യപെട്ടിട്ടുണ്ട്”: മോറെ പറയുന്നു

പ്രതിഷേധം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗം എന്തായാലും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആകെ വളർന്നത് മോദിയുടെ തടിയാണെന്നുള്ള പരിഹാസം എതിർകക്ഷി നേതാക്കൾ സ്ഥിരമായി പ്രകടിപ്പിക്കാറുമുള്ളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close