INDIANEWSTrending

താനും ശ്രീരാമനുമെല്ലാം സമാജ് വാദി പാര്‍ട്ടിക്കാരന്‍: അഖിലേഷ് യാദവ്

ലഖ്നൗ: ഹിന്ദു ദൈവമായ ശ്രീരാമന്‍ സമാജ് വാദി പാര്‍ട്ടിക്കാരനായിരുന്നെന്ന് പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടിക്കാര്‍ രാമ ഭക്തരും കൃഷ്ണ ഭക്തരുമാണ്. താനും കുടുംബവും രാമനെ ആരാധിക്കാന്‍ വൈകാതെ അയോധ്യയിലേക്ക് പോകുമെന്നും അഖിലേഷ് പറഞ്ഞു. അസംഗഡില്‍നിന്നും ലഖ്നൗവിലേക്കുള്ള യാത്രക്കിടയായിരുന്നു ശ്രീരാമനെക്കുറിച്ചുള്ള അഖിലേഷിന്റെ പരാമര്‍ശങ്ങള്‍.അയോധ്യയില്‍ ഉടനെത്തുമെന്ന് അറിയിച്ചെങ്കിലും യാത്രയും വിവരങ്ങള്‍ അഖിലേഷ് യാദവ് പുറത്തുവിട്ടിട്ടില്ല. തന്റെ സര്‍ക്കാര്‍ ക്ഷേത്ര നഗരി വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് വിവരിച്ചു. പരികര്‍മ്മ മാര്‍ഗ്ഗത്തില്‍ പാരിജാത തൈകള്‍ നട്ടുവളര്‍ത്തിയത് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെന്നും അയോധ്യയിലേക്കുള്ള വഴി നിര്‍മ്മിച്ചത് തന്റെ സര്‍ക്കാരായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇനി മേലില്‍ വലിയ രാഷ്ട്രീയ കക്ഷികളുമായി സഖ്യം ചേരില്ലെന്നും അഖിലേഷ് വ്യക്തമാക്കി. നേരത്തെയുണ്ടാക്കിയ സഖ്യങ്ങള്‍ നല്ല രീതിയിലല്ല അവസാനിച്ചത്. ചെറു പാര്‍ട്ടികളുമായി മാത്രമേ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തില്‍ ഏര്‍പ്പെടൂ എന്നും അദ്ദേഹം അറിയിച്ചു.അടുത്ത യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി 403ല്‍ 351 സീറ്റുകള്‍ നേടുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 2022ല്‍ എസ്പിയാവും യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക. ഒരു സീറ്റ് നിലവില്‍ പിണക്കത്തിലുള്ള തന്റെ ബന്ധു ശിവപാല്‍ യാദവിന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close