MoviesTrending

താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് കങ്കണ; വീഡിയൊ വൈറല്‍

മുംബൈ: താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് സമ്മതിക്കുന്ന കങ്കണ റണാവത്തിന്റെ വീഡിയോ വൈറലായി. മാര്‍ച്ചില്‍ സ്വന്തം പട്ടണമായ മനാലിയില്‍ ആയിരുന്നപ്പോള്‍ കങ്കണ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്വിറ്ററില്‍ എത്തിയത്.’വീട്ടില്‍ നിന്ന് ഓടിപ്പോയി കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരവും മയക്കുമരുന്നിന് അടിമയുമായി. എന്റെ ജീവിതത്തില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. ഞാന്‍ വളരെ മോശപ്പെട്ട ആളുകളുടെ കൈകളില്‍ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാന്‍ കൗമാരക്കാരിയായിരുന്നപ്പോഴാണെന്ന് ഓര്‍ക്കണം. അപ്പോള്‍ ഞാനെത്ര അപകടകാരിയാണെന്നും നിങ്ങള്‍ സങ്കല്‍പ്പിച്ച് നോക്കുക’നവരാത്രയുടെ അഞ്ചാം ദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറയുന്നു.

അഭിനേതാവെന്ന നിലയില്‍ തന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രമുഖ നടന്‍ തനിക്ക് മയക്കുമരുന്ന് തന്നിരുന്നുവെന്നും കങ്കണ പറയുന്നുണ്ട്. ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ ഉയരുന്നതിടെയാണ് വീഡിയോ വൈറലായത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ 99% പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് റിയ പറഞ്ഞിരുന്നു.സുശാന്തിന്റെ മരണത്തെതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഏറ്റവുമധികം പ്രതികരിച്ചതും മയക്കുമരുന്ന് മാഫിയക്കെതിരെ ആഞ്ഞടിച്ചതും കങ്കണയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ താന്‍ എന്നേക്കുമായി മുംബൈ വിട്ടുപോകുമെന്ന് കങ്കണ അടുത്തിടെ ട്വീറ്റില്‍ പറഞ്ഞിരുന്നു.

2008 ലെ ജന്മദിന പാര്‍ട്ടിയില്‍ കൊകെയ്ന്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് താന്‍ കങ്കണയുമായി വലിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് കങ്കണയുടെ മുന്‍ കാമുകന്‍ അദ്യായന്‍ സുമന്‍ പറഞ്ഞിരുന്നു. 2016ല്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ‘2008 മാര്‍ച്ചില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ കങ്കണ എല്ലാവരേയും ക്ഷണിച്ചിരുന്നു.’നമുക്ക് രാത്രിയില്‍ കൊകെയ്ന്‍ ഉപയോഗിക്കാം എന്ന് കങ്കണ പറഞ്ഞു.ഞാന്‍ അവളുമായി മുമ്പ് രണ്ട് തവണ ഹാഷിഷ് ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞു. കൊക്കെയ്ന്‍ വേണ്ടെന്ന് പറഞ്ഞ കാരണം ഞാനും കങ്കണയും തമ്മില്‍ വലിയ തര്‍ക്കമാണന്ന് നടന്നത്. അദ്യായന്‍ സിന്‍ഹ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close