KERALANEWSTop News

താപനില പരിശോധിക്കാനും സാനിറ്റൈസര്‍ നല്‍കാനും സായാബോട്ട് തയ്യാര്‍ , കൗതുകത്തോടെ വോട്ടര്‍മാര്‍

എറണാകുളം :മാസ്‌ക് ധരിക്കാന്‍ ഉപദേശിക്കാനും സാനിറ്റൈസര്‍ നല്കാനും താപനില പരിശോധിക്കാനും പോലീസോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല, ഇത്തവണ എത്തിയത് ഒരു റോബോട്ടാണ് ഈ ജോലികള്‍ പോളിംഗ് ബൂത്തില്‍ ചെയ്തത്. തൃക്കാക്കരയ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തില്‍ ആണ് വോട്ടര്‍മാരില്‍ അത്ഭുതമുണര്‍ത്തി റോബോട്ട എത്തിത്്. അസിമോവ് റോബോട്ടിക്‌സ് തയ്യാറാക്കിയ ഈ റോബോട്ടിന്റെ പേര് സായാബോട്ട് എന്നാണ്.
പോളിംഗ് കേന്ദ്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടര്‍മാരെ പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടിണ്ടോ, വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് ശരീരതാപനില സാധാരണ അവസ്ഥയില്‍ ആണോ, സാനിറ്റൈസ് ചെയ്തതിന് ശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കേവലം ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസര്‍ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തേടാന്‍ ആവശ്യപ്പെടും. കൂടാതെ ആളുകള്‍ അടുത്തടുത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തും.
കളമശ്ശേരി സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് രണ്ട് ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തില്‍ സജ്ജീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close