KERALANEWSTop News

താമരശ്ശേരി ചുരത്തില്‍ ഗതാഗതനിയന്ത്രണം; തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ

കോഴിക്കോട്:താമരശ്ശേരി ചുരം റോഡ് ശക്തിപ്പെടുത്തലിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ ചുരത്തില്‍ ഗതാഗതനിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗതം നിയന്ത്രണം. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്നു പോവണം.രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായും നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഒരു മാസക്കാലത്ത് യാത്രാക്ലേശം പരിഹരിക്കാന്‍ അടിവാരം മുതല്‍ ലക്കിടി വരെ കെഎസ്ആര്‍ടിസി. മിനിബസുകള്‍ ഓടിക്കും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close