KERALA

താഹയ്ക്ക് കെപിസിസി പ്രഖ്യാപിച്ച ധനസഹായം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹക്ക് കെപിസിസി പ്രഖ്യാപിച്ച ധനസഹായം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരേയും എന്‍ഐഎയുടെ വായിലേക്ക് സര്‍ക്കാര്‍ വലിച്ചെറിയുകയായിരുന്നു. നിര്‍ധന കുടുംബമാണ് താഹയുടേത്. യുഎപിഎ ഒഴിവാക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഇരകള്‍ക്കൊപ്പം അവസാനംവരെയും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു.




Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close