KERALANEWS

തികഞ്ഞ ഊര്‍ജം, അഞ്ചാം തവണ; ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന് സ്വന്തം

തിരുവനന്തപുരം: ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന് സ്വന്തം. വൈദ്യുതമന്ത്രി എം.എം. മണി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അവാര്‍ഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു.

ഇതില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കെഎസ്ഇബി, അനര്‍ട്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിച്ച് ഊര്‍ജോല്പാദനം കൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തുള്ള ചെറുകിട ഊര്‍ജ പദ്ധതികള്‍ സംരക്ഷിച്ചും ഊര്‍ജ ഉല്പാദനം വര്‍ധിപ്പിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close