Movies

തിയറ്റർ റിലീസല്ല; ഫഹദ് നായകനാകുന്ന മാലിക്കും പൃഥ്വിയുടെ കോൾഡ് കേസും ഒറ്റിറ്റി റിലീസ് ആകുമെന്നറിയിച്ച് നിർമാതാവ് ആന്റോ ജോസഫ്

കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യത്തിൽ ചിത്രീകരണം നടന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ മാലിക്കും കോൾഡ് കേസും ഒറ്റിറ്റി റിലീസ് ചെയ്യുകയാണെന്ന് അറിയിച്ച് നിർമാതാവ് ആന്റോ ജോസഫ്. ചിത്രങ്ങൾ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ മാത്രമെ മുതൽ മുടക്ക് ലഭിക്കുകയുള്ളെന്നും ഇപ്പോഴുള്ള സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാണെന്നും ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.

No photo description available.

2021 മെയ് 13ന് റിലീസിന് തയ്യാറെടുത്ത മാലിക് സംവിധാനം ചെയുന്നത് മഹേഷ് നാരായണൻ ആണ്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിൽ ഫഹദ് ഫാസിലും നിമിഷ സജയനും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. ‘ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്ത് എന്ന പൊലീസ് കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close