KERALANEWS

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആരെയും ഏൽപ്പിച്ചില്ലെന്ന അരുൺ സിംഗിന്റെ വാദം പൊളിയുന്നു; റിപ്പോർട്ട് സമർപ്പിച്ചെന്ന് അറിയിച്ച് ആനന്ദബോസും

ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന അരുൺ സിംഗിന്റെ പ്രസ്താവന തള്ളി കമ്മീഷൻ അംഗം സി വി ആനന്ദബോസ്. കേരള ബിജെപിയിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനവും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് സിവി ആനന്ദ ബോസ്, ജോക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവർ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി എന്നായിരുന്നു ലഭിച്ച വാർത്തകൾ. ഇവർ മൂന്നും ഇത് നിഷേധിച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ടവർ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ താൻ റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് ആനന്ദബോസ് വ്യക്തമാക്കിയത്. അതേസമയം ഈ ഉത്തരവാദിത്തപ്പെട്ടവർ ആരാണെന്ന് പരസ്യമായി പറയാൻ ആനന്ദബോസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് അദ്ദേഹം നൽകിയ സൂചനകൾ.

നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമ്മീഷനായി കൈപ്പറ്റിയെന്ന് ബിജെപി തന്നെ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലും റിപ്പോർട്ട് വന്നിരുന്നു.മൂന്ന് പേരുടേയും റിപ്പോർട്ടുകൾ ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ പരിഗണനയിലാണ്. പാർട്ടി സംസ്ഥാന നേതൃത്വം പൂർണപരാജയമാണെന്ന തലത്തിലാണ് മൂന്ന് റിപ്പോർട്ടുകളും കേന്ദ്രത്തിലേക്ക് എത്തിയതെന്നാണ് സൂചന. സംസ്ഥാനത്തെ ചില സീറ്റുകളിൽ പാർട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാൻ ശ്രമിക്കുന്നതിന് പകരം പാർട്ടിയിലെ പടലപ്പിണക്കളാണ് ജനശ്രദ്ധ നേടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ചില നേതാക്കൾ പരാതിപ്പെട്ടതായും റിപ്പോർട്ടിലുണ്ട് എന്നാണ് സൂചനകൾ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close