INDIANEWSTrending

തിരഞ്ഞെടുപ്പ് പ്രചാരണം:രാമക്ഷേത്രവും ഭീകരതക്കെതിരേയുള്ള പോരാട്ടവും ഉയര്‍ത്തിക്കാട്ടി യോഗി ആദിത്യനാഥ്

പട്‌ന : ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരതക്കെതിരേയുള്ള പോരാട്ടവും ഉയര്‍ത്തിക്കാട്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ എം.എല്‍.എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമെന്നും ത്രേതായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാന്‍ തിരഞ്ഞെടുത്തതെന്നും ബി.ജെ.പി സര്‍ക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്നും പാകിസ്താനില്‍ കയറി ഭീകരരെ വധിച്ചതെന്നും ബാലാക്കോട്ട് ആക്രമണത്തെ സൂചിപ്പിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്താന്‍ തിരിച്ചറിഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കി.നിതീഷ് കുമാര്‍ ഭരണത്തില്‍വരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപന വേളയില്‍ ബിഹാറിലെ തൊഴിലാളികളെ സ്വന്തംനിലയില്‍ യു.പിയില്‍ നിന്ന് ബിഹാറിലേക്കെത്തിച്ചിരുന്നു.യാതൊരു വേര്‍തിരിവും കാണിക്കാതെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. വേര്‍തിരിവില്ലാതെ മോദി പാവപ്പെട്ടവര്‍ക്ക് വീടും മോദിയും നിതീഷ് കുമാറും ചേര്‍ന്ന് ബിഹാറിലെ പാവപ്പെട്ടവര്‍ക്കായി സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നല്‍കി.കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി വ്യക്തമാക്കി.

കാലിത്തീറ്റ കുംഭകോണ കേസില്‍ അറസ്റ്റിലായ ലാലു പ്രസാദ് 2018 മുതല്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.ബിഹാര്‍ തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി മാറിയ യോഗി ഒക്ടബോര്‍ 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് പന്ത്രണ്ടിലേറെ റാലികളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close