Election 2021KERALANEWSTop News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ

കോഴിക്കോട്: വടകരയില്‍ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി നേതാവ് കെ കെ രമ നിയമസഭയിലേക്ക് മത്സരിക്കുന്നത്. സിപിഎമ്മിന്റെ ഫാഷിസ്റ്റ് നിലപാടിനെതിരായ പോരാട്ടമായിരിക്കും ഇത്തവണ വടകരയില്‍ നടക്കുകയെന്നും. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സിപിഎംമാണുളളതെന്നും, ആര്‍എംപിയെ യുഡിഎഫ് പിന്തുണക്കുന്നതില്‍ എതിര്‍പ്പുയര്‍ത്തുന്നത് എന്തിനാണന്നും കഴിഞ്ഞ ദിവസം രമ ചേദിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റം വടകരയില്‍ സംഭവിക്കുമെന്നും രമ പറഞ്ഞു. റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ടി പി ചന്ദ്രശേഖരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോക്കായി കെ കെ രമ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആര്‍എംപി പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും ഒന്നിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു. ഇത്തവണ നിയമസഭയില്‍ ടി പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close