KERALANEWS

തിരയില്‍പ്പെട്ടു വള്ളം മറിഞ്ഞു മൂന്നു മരണം

തിരുവനന്തപുരം : ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്നു തിരയില്‍പ്പെട്ടു വള്ളം മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് മേഖലയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ അഞ്ചുതെങ്ങ് സ്വദേശി തങ്കച്ചന്‍ ഏലിയാസ് (55), കടയില്‍പുരയിടം സ്വദേശി അലക്‌സ് (47), മാടന്‍വിളാകം സ്വദേശി പ്രവീണ്‍ (33) എന്നിവരാണു മരിച്ചത്. ഇവര്‍ മത്സ്യബന്ധനത്തിനു പോയ സെന്റ് തോമസ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close