KERALA

തിരുവനന്തപുരം-ചൈന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു.കൊവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായാണ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്.ദിവസേന സര്‍വീസ് നടത്താനാണ് ദക്ഷിണ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.സ്പെഷ്യല്‍ ട്രെയിനായി നടത്തുന്ന സര്‍വീസ് ഞായറാഴ്ച മുതല്‍ സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍ നിന്ന് ആരംഭിക്കും.
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് 27, 28 തീയതികളിലായി സര്‍വീസ് തുടങ്ങുക.
ജൂണ്‍ ഒന്നിന് ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനുകളും കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരുന്നു.തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രതിദിന സര്‍വീസ് നടത്തുന്നതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.പൂജാ അവധി കണക്കിലെടുത്താണ് പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നത്.റിസര്‍വേഷന്‍ മാത്രമുള്ള പ്രത്യേക തീവണ്ടികളായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും, തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം -ന്യൂഡല്‍ഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം-സില്‍ചാര്‍ തീവണ്ടിയും ഓടിച്ചേക്കുമെന്നും സൂചനയുണ്ട്.






Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close