KERALA

തിരുവനന്തപുരം : ജനനസർട്ടിഫിക്കേറ്റ് ആവശ്യം കഴിഞ്ഞാലുടൻ  മടക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

പാലക്കാട് : കുട്ടികളുടെ ജനനസർട്ടിഫിക്കേറ്റ് ഓഫീസ് ആവശ്യം കഴിഞ്ഞാലുടൻ സ്കൂൾ അധിക്യതർ രക്ഷകർത്താക്കൾക്ക് മടക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വല്ലപ്പുഴ വി സി എം എൽ പി. സ്കൂളിലെ പ്രധാനാധ്യാപിക  കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ് 14 ദിവസത്തിനകം  മടക്കി നൽകിയില്ലെങ്കിൽ  പാലക്കാട് വിദ്യാഭ്യാസ ഉപ മേധാവി ഇടപെട്ട് സർട്ടിഫിക്കേറ്റ് വാങ്ങി രക്ഷകർത്താക്കൾക്ക്  നൽകിയ ശേഷം  നാലാഴ്ചക്കകം   രേഖാമൂലം അറിയിക്കണമെന്ന്   കമ്മീഷൻ ആവശ്യപ്പെട്ടു. 

ജനന സർട്ടിഫിക്കേറ്റ് ലഭിക്കാത്തതു കാരണമുണ്ടായ അധിക നഷ്ടമായ 23,900 രൂപ പ്രധാനാധ്യാപികയിൽ നിന്നും ഈടാക്കി നൽകണമെന്ന വി റ്റി ആമിനയുടെ  പരാതി പിന്നീട് പരിഗണിക്കുമെന്ന്  കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. 

വല്ലപ്പുഴ സ്വദേശിനി വി.റ്റി. ആമിനയും നിവേദ്യയും സമർപ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വി.സി. എം. എൽ. പി. സ്കൂൾ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികൾ. രണ്ട് വർഷം കഴിഞ്ഞിട്ടും  കുട്ടികളുടെ  ജനന സർട്ടിഫിക്കേറ്റ് നൽകിയില്ലെന്നാണ് പരാതി. കുട്ടിയുടെ ചികിത്സ നടത്താൻ ജനനസർട്ടിഫിക്കേറ്റ് ഇല്ലാത്തതു കാരണം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയിൽ നിന്നും ഈടാക്കി നൽകണമെന്നും പരാതിക്കാരിയായ  ആമിന ആവശ്യപ്പെട്ടു. 

കമ്മീഷൻ പ്രധാനാധ്യാപികയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. നാലുമാസത്തെ  സമയം അനുവദിച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. പ്രധാനാധ്യാപികയിൽ നിന്നുണ്ടായ നടപടി ഗൗരവമായെടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close