Covid Updates
തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം കൂടിയതിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിനു പിന്നാലെ നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാടുള്‍പ്പെടെയുള്ള പല സംസ്ഥാനത്തു ഭരണാധികള്‍ക്ക് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ച വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും കേരത്തില്‍ ഇതൊരു പുതിയ സംഭവമാണ്. നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ എല്ലാം സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലത്തിലാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.