KERALA

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി, താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റി എന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആർ എം ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകുകയായിരുന്നു. ഈ മാസം ആദ്യമാണ് സംവം നടന്നത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ വിട്ടുനൽകുകയായിരുന്നു. മൃതദേഹം വിട്ടുനൽകുന്നതിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മോർച്ചറി ജീവനക്കാരനെതിരെയും നടപടിയെടുക്കാൻ തീരുമാനമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close