KERALANEWSTrending

തിരുവനന്തപുരം വിമാനത്താവള ഹര്‍ജിതള്ളി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാരിന്റെ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു.എന്നാല്‍,കേന്ദ്രസര്‍ക്കാരിന്റേത് നയപരമായ തീരുമാനമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close