KERALA
തിരുവനന്തപുരം വിമാനത്താവളം; അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് യോഗം. വിഷയത്തില്‍ എല്ലാ കക്ഷികളുടെയും പിന്തുണ നേടി കേന്ദ്രത്തിനെതിരെ ഒരുമിച്ച് നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍ നീക്കങ്ങളെന്നാണ് വിവരം. വിമാനത്താവള എംപ്ലോയീസ് യൂണിയന് നല്കിയ കേസ് സുപ്രിം കോടതി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്ന കേസിന് പുറമെ സംസ്ഥാന സര്‍ക്കാരും നിയമ പോരാട്ടത്തിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യതയാകും പരിശോധിക്കുക.