തിരുവനന്തപുരം വിമാനത്താവളം ചരിത്ര വഴികള്‍

വിവാദങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പുരോഗമിക്കുന്നത്. കേരള ചരിത്രത്തില്‍ത്തന്നെ ഏറെ പ്രധാന്യമുള്ള ഒന്നാണിത്. 1932 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ വിമാനത്താവളം എന്നതിനപ്പുറം കൊച്ചിക്ക് ശേഷം കേരളത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം കൂടിയാണിത്.
ചരിത്രം പരിശോധിച്ചാല്‍ത്തന്നെ അത് തിരുവിതാംകൂറിന്റെ ഭരണകാലവുമായി ഇഴപിരിഞ്ഞാണ് കിടക്കുന്നത്. 1932 ല്‍ റോയല്‍ ഫ്ലൈയിംഗ് ക്ലബിന്റെ ഭാഗമായാണ് ആരംഭിച്ചത്. പരിശീലനം ലഭിച്ച പൈലറ്റായ രാജാ ഗോദ വര്മ്മന്, ഇന്ത്യയുടെ വ്യോമയാന ഭൂപടത്തില്‍ തിരുവിതാംകൂറിനെ ഉള്‍ക്കൊള്ളിക്കാന്‍ ഒരു വിമാനത്താവളത്തിന്റെ ആവശ്യകത ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് എയറോഡ്രോം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ തിരുവിതാംകൂര്‍ ദര്‍ബാറിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിമാനത്താവളം നിലവില്‍ വന്നത്. ആദ്യത്തെ വിമാനം 1935 നവംബര്‍ 1 ന് റോയല്‍ അഞ്ചലിന്റെ (തിരുവിതാംകൂര്‍ പോസ്റ്റ്) മെയിലുകള്‍ ബോംബെയിലേക്ക് കൊണ്ടുപോയി. 1938 ല്‍ റോയല്‍ ഗവണ്മെന്റ് ഓഫ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്വകാര്യ വിമാനമായി ഒരു ഡക്കോട്ട ഏറ്റെടുക്കുകയും വ്യോമാക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി റോയല്‍ ഇന്ത്യന്‍ വ്യോമസേനയുടെ (തിരുവിതാംകൂര്‍) ആദ്യത്തെ സ്ക്വാഡ്രണ്‍ സ്ഥാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ടെര്‍മിനല്‍ 1 എന്ന പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ നിര്‍മ്മാണത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി എയര്‍സ്ട്രിപ്പ് ഉപയോഗിച്ചു.
ബോയിംഗ് 707 ഉപയോഗിച്ച് 1970 കളുടെ അവസാനത്തില്‍ എയര്‍ ഇന്ത്യ അറേബ്യന്‍ ഉപദ്വീപിലെ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ അന്നത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് കൊളംബോയിലേക്ക് സര്‍വീസ് ആരംഭിക്കുകയും പിന്നീട്, ശ്രീലങ്കന്‍ എയര്‍ലൈന്‍സും (അന്നത്തെ എയര്‍ ലങ്കയും) എയര്‍ മാലദ്വീപ് (ഇപ്പോള്‍ മാലദ്വീപ് പ്രവര്‍ത്തനം ആരംഭിച്ചു. 1991 ജനുവരി 1 നാണ് ഇത് ഒരു അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ടത്. അങ്ങനെ ഈഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇത് മാറി. ഇന്നും പത്മനാഭക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിന് വിമാനത്താവളത്തിനകത്തുകൂടി പാതയൊരുങ്ങുന്നതും മറ്റൊരു സവിശേഷയായി പറയാവുന്നതാണ്.