INDIA

തിരുവനന്തപുരം വിമാനത്താവളം നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ശശി തരൂര്‍ എംപി

ഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളവികസനത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ് ശശി തരൂര്‍ എംപി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തണ നല്‍കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് കുടുതല്‍ കമ്പനികള്‍ വരാന്‍ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഐംഎംഎയുടെ വെബിനാറിലാണ് വിമാനത്താവള വിഷയത്തില്‍ ശശി തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്.സ്വകാര്യവത്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കും എന്നുമായിരുന്നു ശശി തരൂരിന്റെ മുന്‍ പ്രസ്താവന. സമൂഹമാധ്യമങ്ങളിലൂടെ തരൂര്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.അതേസമയം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.സ്വകാര്യവത്കരണ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഉപഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടിയന്തര സ്റ്റേ അനുവദിച്ചില്ല.

Tags
Show More

Related Articles

Back to top button
Close